1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

സ്വന്തം ലേഖകന്‍: ‘എന്റെ മകന്റെ പേര് ജോസഫ് വിജയ് തന്നെയാണ്, പക്ഷേ ജാതിയോ മതമോ ഇല്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്, അവന്‍ ക്രിസ്ത്യാനിയായാല്‍ നിങ്ങള്‍ക്കെന്താണ്?’ മെര്‍സല്‍ വിഷയത്തില്‍ ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍. വിജയ് ക്രിസ്ത്യാനിയാണെന്ന വാദവുമായി രംഗത്തെത്തി നാണംകെട്ട ബിജെപി നേതാക്കള്‍ക്കെതിരെ ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ വിജയ് ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

‘രാഷ്ട്രീയ നേതാക്കളുടെ വിശാല ചിന്താഗതികളൊക്ക മറഞ്ഞുകഴിഞ്ഞു. അടിസ്ഥാന ബോധം പോലും കാണിക്കുന്നേയില്ല. സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നുതന്നെയാണ്. പക്ഷേ ജാതിയോ മതമോ ഇല്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്. ഇനി അവന്‍ ക്രിസ്ത്യാനിയാണെന്നുതന്നെയിരിക്കട്ടെ, അതില്‍ ദേശീയ നേതാക്കള്‍ക്കെന്താണ്?’, ചന്ദ്രശേഖര്‍ ചോദിക്കുന്നു.

‘വിജയ് ഒരു നടനാണ്. അവന്റെ ഭാഷതന്നെ സിനിമയാണ്. ഒരു സാമൂഹിക പ്രവര്‍ത്തകനല്ല അവന്‍. അഴിമതിയോ ബലാത്സംഗമോ രാഷ്ട്രീയക്കാര്‍ കാണിക്കുകയോ പിടിക്കപ്പെടുകയോ ചെയ്താല്‍ അവന്റെ ചിത്രത്തിലും അവയൊക്കെ തുറന്നുകാട്ടപ്പെടും. അതിന് ഇത്തരത്തിലുള്ള വിരട്ടലാണോ വേണ്ടത്?’ അദ്ദഹം ആഞ്ഞടിച്ചു. 1952 ല്‍ ഇറങ്ങിയ പരാശക്തി എന്ന ചിത്രത്തിന്റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ജാതിമത വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ചിത്രം ഇക്കാലത്തായിരുന്നു ഇറങ്ങേണ്ടിയിരുന്നതെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.