1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ നിര്‍ദേശം. കുവൈത്തില്‍ കാലഹരണപ്പെട്ട റസിഡന്‍സി പെര്‍മിറ്റുള്ള പ്രവാസി അധ്യാപകരെ അവരുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനായി അതത് വിദ്യാഭ്യാസ ജില്ലകള്‍ ഉടന്‍ സന്ദര്‍ശിക്കാന്‍ വിദ്യഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.

ചില വിദ്യാഭ്യാസ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ പല പ്രവാസി അധ്യാപകരുടെയും താമസാനുമതി കാലഹരണപ്പെട്ടതായി കണ്ടെത്തിയതായി ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധ്യാപകരോട് ഈ വിദ്യാഭ്യാസ ജില്ലകള്‍ നിര്‍ദേശിച്ചതായി ശ്രോതസ്സുകള്‍ സ്ഥിരീകരിച്ചു.

അതേസമയം, കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ആയിരത്തിലേറെ അധ്യാപകര്‍ക്ക് അവസരം. 2022- 23 അധ്യയന വര്‍ഷത്തില്‍ 11 വിഭാഗങ്ങളിലായാണ് ഒഴിവ്. നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. സന്ദര്‍ശക വിസയില്‍ ഉള്ളവരുടെയും അപൂര്‍ണമായ അപേക്ഷകളും പരിഗണിക്കില്ല. സ്വദേശി വനിതകളുടെ മക്കള്‍, ഗള്‍ഫ് പൗരന്മാര്‍, വിദേശികള്‍ എന്നിങ്ങനെ ആയിരിക്കും റിക്രൂട്ട്‌മെന്റ് മുന്‍ഗണനാ ക്രമം.

കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഫ്രഞ്ച്. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ജിയോളജി, ഫിലോസഫി എന്നീ വിഷയങ്ങളില്‍ ബിരുദവും രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവും ഉള്ളവര്‍ ആയിരിക്കണം. ഡിസൈനിങ്, മ്യൂസിക് വിഭാഗങ്ങളില്‍ മൂന്ന് വര്‍ഷത്തെ പരിചയം നിര്‍ബന്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.