1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2022

സ്വന്തം ലേഖകൻ: ആരോഗ്യ സേവനമേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക കർമ്മപദ്ധതി ആവിഷ്ക്കരിക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആരോഗ്യമന്ത്രി ഡോ ഖാലിദ് അൽ സയീദ് ആണ് ആക്ഷൻ പ്ലാൻ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. നിശ്ചിത കാലയളവിനുള്ളിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്കരിക്കുന്നത്.

ആരോഗ്യമേഖലകളിൽ സമ്പൂർണ ഡിജിറ്റൽ വൽക്കരണം, ദേശീയ കേഡർമാരുടെ പ്രകടനം മെച്ചപ്പെടുത്തൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. മന്ത്രാലയത്തിലെ വകുപ്പ് മേധാവികളുടെ യോഗത്തിൽ, ജനങ്ങളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്ന വർക്ക് പ്ലാൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.

ആരോഗ്യ മേഖല അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികളും ബുദ്ധിമുട്ടുകളും അവ തരണം ചെയ്യുന്നതിനുള്ള നിർദ്ദിഷ്ട പരിഹാരങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവത്തന പദ്ധതിക്ക് യോഗം രൂപം നൽകി. പ്രവർത്തന പദ്ധതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി, ഓരോ മേഖലയിലും മുൻഗണനകൾ ക്രമീകരിക്കാനും, വിഷൻ 2035 ന്റെ ഭാഗമായി അവ നടപ്പാക്കാനും മന്ത്രി നിർദേശം നൽകി ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റിദയും യോഗത്തിൽ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.