1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ ഉച്ചസമയത്തെ പുറം ജോലി വിലക്ക് ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് വിലക്കേർപ്പെടുത്തുന്നത്. തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഈ വർഷവും മധ്യാഹ്ന ജോലി വിലക്ക് ഏർപ്പെടുത്തുന്നതെന്നു മാൻപവർ അതോറിറ്റി അറിയിച്ചു.

നിയമപാലനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ചു നിരീക്ഷണത്തിനായി നിയോഗിക്കും നിയമലംഘനം കണ്ടെത്താൻ നിരീക്ഷകർക്ക് സ്മാർട്ട് മെഷീൻ ലഭ്യമാക്കും. ആദ്യതവണത്തെ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് നൂറു ദിനാർ തോതിലാണ് പിഴ ഈടാക്കുക.

ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് രാവിലെയോ വൈകുന്നേരമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അനുമതിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.