1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2022

സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ എംബസിയിൽ ജോലിക്കായി അപേക്ഷ ക്ഷണിച്ചു. അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് എംബസിയുടെ സോഷ്യൽ മീഡിയ പേജിൽ ഇതുമായി ബന്ധപ്പെട്ട പരസ്യം എത്തിയത്. എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റിലും വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ അറബിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.

അപേക്ഷിക്കുന്നവർക്ക് ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളും അറിഞ്ഞിരിക്കണം. ഈ രണ്ട് ഭാഷകളിലും നല്ല രീതിയിൽ ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ടായിരിക്കണം. കൂടാതെ കമ്പ്യൂർ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിക്കാനും കെെകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. 25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അറബിയിൽ വരുന്ന ഔദ്യോഗിക രേഖകളുടെ വിവർത്തനം നടത്തേണ്ടി വരും. എംബസി ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകളില്‍ സഹായം നൽകേണ്ടി വരും. ഒമാനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായുള്ള ഏകോപനവും കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. ഇതെല്ലാം ആയിരിക്കും ചെയ്യേണ്ട പ്രധാന ജോലികൾ. 600 ഒമാനി റിയാൽ തുടക്ക ശമ്പളം ആയി ലഭിക്കും. പിന്നീട് സ്കെയിൽ അനുസരിച്ച് ശമ്പളം വർധിച്ച് പോകും.

അറബിക് ന്യൂസ് പേപ്പറുകളില്‍ നിന്നുള്ള ലേഖനങ്ങളുടെ വിവര്‍ത്തനം, മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കല്‍, പ്രോട്ടോക്കോള്‍ ചുമതലകള്‍ നടപ്പിലാക്കുക എന്നിങ്ങനെയാണ് മറ്റ് ജോലികള്‍. തുടക്ക ശമ്പളം 600 ഒമാൻ റിയാൽ. പിന്നീട് നൽകുന്ന ശമ്പള ക്രമം ഇങ്ങനെ 600-18-870-26-1130-34-1470. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷകന് ഒമാന്‍ റെസിഡന്റ് വിസ ഉണ്ടായിരിക്കണം. ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‍സൈറ്റില്‍ ആദ്യം രജിസ്റ്റർ ചെയ്യേണ്ടത്. പിന്നീട് വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻ സർട്ടിഫിക്കറ്റ്, വിസ കോപ്പി എന്നിവയുടെ എല്ലാം പകർപ്പ് ഇ-മെയിൽ ആയി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.