1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: ഖത്തര്‍ മന്ത്രാലയത്തിന് ഇനി പുതിയ വെബ്‌സൈറ്റ്. അതിവേഗതയും എളുപ്പമുള്ള നാവിഗേഷനും ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് തൊഴില്‍ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍രി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

വെബ്‌സൈറ്റില്‍ 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളും അടങ്ങിയിട്ടുണ്ട്. തൊഴില്‍ അനുമതി പരിഷ്‌കരണ അഭ്യര്‍ഥനകള്‍ക്കായുള്ള അന്വേഷണം, പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ എന്നിവയാണ് വെബ്‌സൈറ്റ് വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കിയിട്ടുള്ള ചില പ്രധാന സേവനങ്ങള്‍. ഖത്തറിലെ തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വെബ്‌സൈറ്റിലൂടെ തൊഴില്‍ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും അറിയാന്‍ സാധിക്കും. തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പുതുക്കുകയും ഖത്തറിലെ തൊഴിലാളികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൗരന്മാര്‍ക്കായാലും പ്രവാസികള്‍ക്കായാലും വെബ്‌സൈറ്ററ് ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.