1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: ചികിത്സാ പിഴവുകൾക്കെതിരെയുള്ള നിർബന്ധിത ഇൻഷുറൻസിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സൗദിയിൽ പ്രാക്ടിസ് ചെയ്യുന്ന മുഴുവൻ ഡോക്ടർമാരും ഇൻഷുറൻസിന്റെ ഭാഗമാകണം.

നഴ്സുമാർ, ഫാർമസി, അനസ്തീഷ്യ, മിഡ് വൈഫറി, ലബോറട്ടറി, റേഡിയോളജി, എമർജൻസി മെഡിക്കൽ സർവീസസ്, ഫിസിയോ തെറപ്പി, സ്പീച്ച് ആൻഡ് കമ്യൂണിക്കേഷൻ, റെസ്പിറേറ്ററി, കാർഡിയോളജി, ന്യുട്രീഷ്യൻ, ഓഡിയോളജി, ബോൺ സെറ്റിങ്, രക്തദാനം, ഒപ്ടിക്സ്, ഓപറേഷൻ റൂം ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും.

അതിനിടെ നിയമവിരുദ്ധ താമസക്കാര്‍ക്കു വേണ്ടി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 16,493 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ മൂന്നു മുതല്‍ നവംബര്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

താമസ നിയമങ്ങള്‍ അഥവാ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ താമസിച്ചതിനാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പിടിയിലായത്. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) ചേര്‍ന്നായിരുന്നു പരിശോധനകള്‍ നടത്തിയതെന്നും വരും ദിനങ്ങളില്‍ സംയുക്ത പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.