1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: റഷ്യയേയും ചൈനയേയും കൃത്യമായി ഒരു വശത്ത് നിർത്തിക്കൊണ്ടുള്ള നാറ്റോയുടെ പടനീക്കത്തിന് വലിയ സാദ്ധ്യത കൽപ്പിക്കുകയാണ് പ്രതിരോധ വിദഗ്ധർ. യൂറോപ്യൻ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും റഷ്യ ഭീഷണിയാണെന്നും പസഫിക് അടക്കമുള്ള മേഖലയിൽ ചൈനയുടെ അധിനിവേശ ശ്രമവുമാണ് നാറ്റോയെ യുദ്ധത്തിനായി പ്രേരിപ്പിക്കുന്നത്.

നാറ്റോ സഖ്യത്തിന്റെ പരസ്യമായ യുദ്ധത്തിനുള്ള പ്രസ്താവനയാണ് മാഡ്രിഡ് സമ്മേളന ത്തിലൂടെ നാറ്റോ നടത്തിയിരിക്കുന്നത്. റഷ്യയ്‌ക്കൊപ്പം സൈനികപരമായ സഖ്യം നിലനിൽക്കുന്ന ചൈനയും ഒരു പോലെ രാജ്യങ്ങളുടെ അഖണ്ഡതയ്‌ക്ക് ഭീഷണിയാണെന്നും സൈനിക നീക്കം അനിവാര്യമാണെന്നാണ് നാറ്റോ നേതാക്കളുടെ തീരുമാനം. ആഗോള തലത്തിൽ ലോകശക്തികൾ കടുത്ത ധ്രുവീകരണത്തിലേയ്‌ക്ക് നീങ്ങിക്കഴി ഞ്ഞുവെന്ന സൂചനയാണ് മാഡ്രിഡ് സമ്മേളനം നൽകുന്നത്.

നാറ്റോ മൂല്യങ്ങളാണ് ലോകത്തെ നയിക്കേണ്ടതെന്ന ശക്തമായ ആവശ്യമാണ് സമ്മേള നത്തിൽ ഉയർന്നത്. യുക്രൈ‌നിൽ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന നേരിട്ടുള്ള ആക്രമ ണത്തിനെതിരെ യുക്രൈ‌നെ സഹായിക്കുന്നത് തുടരും അതേസമയം സൈബർ, ഹൈബ്രിഡ് ആക്രമണങ്ങളിലൂടെ ഇരുരാജ്യങ്ങളേയും തടയുമെന്നും നാറ്റോ മേധാവികൾ മുന്നറിയിപ്പു നൽകി.

അതിനിടെ യുക്രൈൻ പ്രതിരോധം തകർത്ത് ലൈസിഷാൻസ്ക് നഗരം പിടിച്ച റഷ്യ കിഴക്കൻ യുക്രൈനിലെ ലുഹാൻസ്ക് മേഖലയുടെ നിയന്ത്രണം സ്വന്തമാക്കിയതായി പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗു അറിയിച്ചു. യുക്രൈൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.