1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

സില്‍സിലാ ഹേ സില്‍സിലാ മലയാളത്തിലെ ഏറ്റവും (കു) പ്രസിദ്ധമായ ആല്‍ബം ഗാനവുമായി ജയസൂര്യ വരുന്നു. വികെ പ്രകാശ്സംവിധാനം  ചെയ്യുന്ന ത്രീ കിങ്‌സിലാണ് ജയസൂര്യ സില്‍സിലാ ഗാനരംഗത്തില്‍ ആടിപ്പാടി തകര്‍ക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം കൂട്ടിനുള്ളത് സംവൃത സുനില്‍.

സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ… എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.

ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.