1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

സ്വന്തം ലേഖകന്‍: മരണത്തിന്റെ മണി മുഴക്കി പ്രിത്വിരാജിന്റെ ‘ആദം’ ഫസ്റ്റ് ലുക്ക് ടീസര്‍ എത്തി. പൃഥ്വിരാജും ഭാവനയും നരേനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ആദം ചിത്രത്തിന്റെ 52 സെക്കന്റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ടീസറില്‍ പൃഥ്വിരാജാണെന്നു തോന്നിക്കുന്ന ഒരാള്‍ കയ്യില്‍ തോക്കുമായി നടക്കുന്ന രംഗമുണ്ട്. എന്നാല്‍ ഭാവനയെ ടീസറില്‍ ഒരു രംഗത്ത് കാണാം. വിദേശ ലൊക്കേഷനാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ശവപ്പെട്ടിയും സെമിത്തേരിയുമാണ് ടീസറില്‍ കൂടുതലായും കാണുന്നത്. പശ്ചാത്തല സംഗീതവും മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്. ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ പോത്തന്‍ എന്ന പാലക്കാരന്‍ പ്ലാന്ററായാണ് പൃഥ്വി എത്തുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്.

നേരത്തെ റോബില്‍ ഹുഡിലാണ് പൃഥിരാജും ഭാവനയും നരേനും അവസാനമായി ഒന്നിച്ചത്. ശശികുമാര്‍ ചിത്രം ‘മാസ്റ്റേഴ്‌സ്’, അനില്‍ സി.മേനോന്‍ ചിത്രം ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായിരുന്നു ചിത്രീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.