1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2017

സ്വന്തം ലേഖകന്‍: ജിഎസ്ടി, നോട്ട് നിരോധനം, യുപിയിലെ ശിശുമരണം, വിമര്‍ശന രംഗങ്ങള്‍ വെട്ടണം, ആരാധകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി. വിജയ് ചിത്രം മെര്‍സലില്‍നിന്ന് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിമര്‍ശിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണ തമിഴ്‌നാട്ടിലെ ബിജെപി നേതാവ് തമിഴരസി സുന്ദര്‍രാജ് ആവശ്യപ്പെട്ടു.

ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സ്വയം സമ്മതിക്കുന്നതിന് തുല്യമാണ് ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ നീക്കമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് ഈ സിനിമയിലൂടെ ചെയ്യുന്നത് എന്നായിരുന്നു തമിഴരസിയുടെ ആരോപണം. മികച്ച പ്രതികരണം നേടി മെര്‍സല്‍ മുന്നേറുന്നതിനിടെയാണ് ബിജെപി ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം നിരൂപക ശ്രദ്ധയും നേടുന്നു. എന്നാല്‍ ബിജെപിയുടെ അഭിപ്രായത്തോട് ചിത്രത്തിന്റെ സംവിധായകനോ മറ്റ് അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.