1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2017

സ്വന്തം ലേഖകന്‍: ചൈനീസ് അധ്യാപിക വിദ്യാര്‍ഥിനിയെ ഒന്നു തല്ലി, വിദ്യാര്‍ഥിനി തിരിച്ചും തല്ലി, പിന്നെ നടന്നത് ലോകം മുഴുവന്‍ കണ്ട പൊരിഞ്ഞ അടി. ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ വെയ്‌ബോ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തെത്തിയത്. ക്ലാസ് റൂമില്‍ വെച്ച് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥിനിയോട് ദേഷ്യപ്പെടുന്നു. എന്നാല്‍ എന്റെ മുഖത്ത് തല്ലൂ എന്ന് പറഞ്ഞ് വിദ്യാര്‍ഥിനി അധ്യാപികയെ പ്രകോപിപ്പിക്കുന്നു.

പ്രകോപനം അസഹനീയമായപ്പോള്‍ അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് അടിക്കുന്നു. പിന്നീട് നടന്നത് ഞെട്ടിക്കുന്ന രംഗങ്ങളാണ്. അധ്യാപികയെ തിരിച്ച് വിദ്യാര്‍ഥിനി തല്ലിയത് പിന്നീട് ഇരുവരും തമ്മിലുള്ള പൊരിഞ്ഞ അടിയായി മാറുകയായിരുന്നു. തുടര്‍ന്ന് ക്ലാസിലെ മറ്റു കുട്ടികള്‍ വന്ന് ഇരുവരെയും പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയ വീഡിയോ ചൈനയില്‍ എവിടെ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. ചൈനീസ് സമൂഹ മാധ്യമമായ വെയ്‌ബോ വഴി പുറത്തെത്തിയ വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു. അധ്യാപികയെ തല്ലിയ വിദ്യാര്‍ഥിനിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.