1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

സ്വന്തം ലേഖകന്‍: ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നവംബര്‍ 25 വെള്ളിയാഴ്ചയാണ് താരങ്ങള്‍ വിവാഹിതരായത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും വിവാഹിതരായ വാര്‍ത്ത പ്രേക്ഷകരും സിനിമാലോകവും ഞെട്ടലോടെയാണ് ഏറ്റെടുത്തത്. സിനിമാരംഗത്തുള്ളവര്‍ക്കുപോലും വിവാഹത്തെക്കുറിച്ച് ഒരു സൂചന നല്‍കിയിരുന്നില്ല. ശനിയാഴ്ച രാവിലെ 9.45ന് എറണാകുളം നോര്‍ത്തിലെ പിജിഎസ് വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. അതീവ രഹസ്യമായി ആസൂത്രണം ചെയ്ത ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഉച്ചക്ക് 12.30 ഓടെ വധൂവരന്മാര്‍ ആലുവയിലെ ദിലീപിന്റെ വീടായ സരോജത്തിലെത്തി. കുടുംബക്കാരെയും അടുത്ത സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും സാക്ഷിയാക്കി ദിലീപിന്റെ അമ്മ സരോജം നിലവിളക്ക് നല്‍കി മരുമകളെ സ്വീകരിച്ചു. വിവാഹചടങ്ങിലെ അപൂര്‍വമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് മിനിറ്റാണ് വിഡിയോയുടെ ദൈര്‍ഘ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.