1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2019

സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൂടത്തായി സംഭവത്തിനെ ആസ്പദമാക്കി ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് മലയാളം റിപ്പോർട്ടു പെയ്യുന്നു. ചിത്രത്തിൽ മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് വിവരം. ആരാണ് സിനിമ സംവിധാനം ചെയ്യുന്നത്, സിനിമയുടെ തിരക്കഥയൊരുക്കുന്നത് ആര് തുടങ്ങിയ കാര്യങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങുമെന്ന് ആന്റണി പെരുമ്പാവൂർ മനോരമയോട് പറഞ്ഞു.

താമരശ്ശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറുപേർ പതിനാറു വർഷത്തിനിടെ വിവിധ സമയങ്ങളിലായി ദുരൂഹസാഹചര്യത്തിൽ മരിച്ചത് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് പുറത്തുവന്നത്. ഈ കൊലപാതക പരമ്പരകൾക്ക് പിറകിൽ പൊന്നാമറ്റം കുടുംബത്തിലെ മരുമകളായ ജോളിയാണെന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സിനിമയൊരുങ്ങുന്നത്. മോഹൻലാലിനു വേണ്ടി നേരത്തെ തയ്യാറാക്കിയ കുറ്റാന്വേഷണ കഥ മാറ്റി വച്ച് പകരം കൂടത്തായി കഥ സിനിമയാക്കുകയാണ് എന്നാണ് റിപ്പോർട്ട്.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലാണ് ഇപ്പോൾ. മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ പറങ്കിപ്പടയെ വിറപ്പിച്ച വീരശൂര പരാക്രമിയായ കുഞ്ഞാലി മരയ്ക്കാർ നാലാമനായാണ് മോഹൻലാൽ എത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.