1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2015

സ്വന്തം ലേഖകന്‍: പ്രവാസിയുടെ കണ്ണീരിന്റെ കഥ പറയുന്ന പത്തേമാരി വരുന്നു, ആദ്യ ഗാനം പുറത്തിറങ്ങി. പെരുന്നാള്‍ റിലീസായാണ് പ്രവാസിയുടെ കഥ പറയുന്ന പത്തേമാരി ഒരുങ്ങുന്നത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും സലിം അഹമ്മദും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പത്തേമാരി. 1980 കളുടെ തുടക്കത്തില്‍ ഗള്‍ഫിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണനെന്ന വ്യക്തിയുടെ 2015 വരെയുളള ജീവിതമാണ് കഥയുടെ പശ്ചാത്തലം. അതുകൊണ്ട് തന്നെ ആ കാലത്തെ പ്രതിനിധീകരിക്കുന്ന വേഷവിധാനത്തോടെയാണ് മമ്മൂട്ടിയും മറ്റ് സഹതാരങ്ങളും പ്രത്യക്ഷപ്പെടുന്നത്. പത്തേമാരിയിലെ ‘പടിയിറങ്ങുന്നു’ എന്നു തുടങ്ങുന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ഹരിഹരന്‍ പാടിയ ഗാനത്തില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ബിജിബാല്‍. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. ചരിത്രപശ്ചാത്തലത്തിലുളള പ്രവാസജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥയും സംവിധായകനായ സലിം അഹമ്മദിന്റെത് തന്നെയാണ്. ഉട്ടോപ്യയിലെ രാജാവില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ജുവല്‍ മേരിയാണ് പത്തേമാരിയിലും നായിക. അല്ലെന്‍സ് മീഡിയയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണം ഇറോസ് ഇന്റര്‍നാഷണലിനാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.