1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2017

സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ കത്തി നില്‍ക്കവെ ദിലീപ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്, പ്രതിഷേധം ഭയന്ന് തിയറ്റര്‍ ഉടമകള്‍, സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ദിലീപ് ഫാന്‍സ്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി തിയറ്ററുടമകള്‍ സ്വന്തം നിലയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു,. യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്നാണ് സംരക്ഷണം.

അതേ സമയം സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചു. രാമലീല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വന്‍ തോതില്‍ പ്രചാരണം നടക്കുന്നതിനാല്‍ ചിത്രത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം നേരഞ്ഞ ഹെക്കോടതിയെ സമീപീച്ചിരുന്നു.

എന്നാല്‍ നിര്‍മ്മാതാവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ സ്വന്തം നിലയില്‍ പോലീസ് സംരക്ഷണം തേടിയിരിക്കുന്നത്. ഇതേതുടര്‍ന്ന് സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷനും അറിയിച്ചു. ദിലീപ് ചിത്രമായ രാമലീലയും മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയും ഇന്നാണ് തിയറ്ററുകളില്‍ എത്തുന്നത്.

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.