1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2017

 

സ്വന്തം ലേഖകന്‍: ചുവന്ന ഷര്‍ട്ടും കൊടിയും കട്ട താടിയുമായി കൃഷ്ണകുമാര്‍, നിവിന്‍ പോളിയുടെ ‘സഖാവ്’ ടീസറെത്തി. നിവിന്‍ അവതരിപ്പിക്കുന്ന സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുളള ടീസറില്‍ ചുവപ്പ് ഷര്‍ട്ടിട്ട് കട്ട താടിയുമായാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്.

സഖാവ്…സഖാവ് എന്ന് പല പ്രാവശ്യം പറയുന്നതാണ് 37 സെക്കന്റ് ദൈര്‍ഘ്യമുളള ടീസര്‍.. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സഖാവ് കൃഷ്ണകുമാറിനെ നിവിന്‍ പോളി പരിചയപ്പെടുത്തിയത്. നിവിന്റെ താടിയും മുടിയും വളര്‍ത്തിയ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

സിദ്ധാര്‍ഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷാണ് നായിക. ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുല്‍ഖറിന്റെ നായികയായി മലയാളത്തില്‍ എത്തിയ ഐശ്വര്യയുടെ മോളിവുഡിലെ രണ്ടാം ചിത്രമാകും സഖാവ്. ഫെബ്രുവരിയിലാണ് സഖാവിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് സഖാവിന്റെ നിര്‍മാണം നിവഹിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനു ശേഷം നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമാണ് സഖാവ്.

കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പുവും സഖാവില്‍ അഭിനയിക്കുന്നുണ്ട്. അഭിനയിക്കുന്നു. ശ്രീനിവാസന്‍, അപര്‍ണ ഗോപിനാഥ്, മണിയന്‍പിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങള്‍. ജോര്‍ജ് വില്യംസാണ് സഖാവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളള. ഒരു ഇടവേളക്കു ശേഷമെത്തുന്ന നിവിന്‍ പോളി ചിത്രമായതിനാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സഖാവ് ഏപ്രില്‍ 15 തിയറ്ററുകളിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.