1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2016

സ്വന്തം ലേഖകന്‍: ജോലി ചെയ്യാന്‍ അനുവദിക്കൂ, വേദിയില്‍ പൊട്ടിക്കരഞ്ഞ് റെമോ നായകന്‍ ശിവകാര്‍ത്തികേയന്‍. തന്റെ പുതിയ ചിത്രമായ റെമോയുടെ വിജയാഘോഷ ചടങ്ങിലാണ് ശിവകാര്‍ത്തികേയന്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍ഡി രാജ ചിത്രം പുറത്തിറക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുമ്പോഴാണ് ശിവകാര്‍ത്തികേയന്‍ നിയന്ത്രണം വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞു തുടങ്ങിയ ശിവകാര്‍ത്തികേയന്‍ തുടര്‍ന്ന് നിര്‍മ്മാതാവ് ആര്‍ഡി രാജയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ വികാരാധീനനാകുകായിരുന്നു. ചിത്രം തുടങ്ങി ഇറങ്ങുന്നതുവരെ ഒരു നിമിഷം പോലും മറ്റൊന്നും ചിന്തിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലായിരുന്നു നിര്‍മ്മാതാവെന്ന് പറഞ്ഞ ശിവകാര്‍ത്തികേയന്‍ റിലീസ് ദിവസം രാവിലെ പോലും ചിത്രം പുറത്തിറങ്ങുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നെന്ന് വെളിപ്പെടുത്തി. ചിത്രത്തിനും തനിക്കും നിര്‍മ്മാതാവിനുമെതിരെ സിനിമാ രംഗത്തുതന്നെയുള്ള ചിലരുടെ ഗൂഡനീക്കങ്ങളാണ് ഈ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് സൂചിപ്പിച്ച റെമോ നായകന്‍ എന്നാല്‍ കുഴപ്പമുണ്ടാക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയില്ല. തങ്ങളെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂ എന്ന അഭ്യര്‍ഥനയോടെയാണ് ശിവകാര്‍ത്തികേയന്‍ വികാരനിര്‍ഭരമായ പ്രസംഗം അവസാനിപ്പിച്ചത്. ശിവകാര്‍ത്തികേയന്റെ കിടിലന്‍ മേക്കോവറുമായി പുറത്തിറങ്ങിയ റെമോ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ശിവകാര്‍ത്തികേയന്റെ വികാരനിര്‍ഭരമായ പ്രസംഗം കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.