TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2017

സ്വന്തം ലേഖകന്‍: ‘കേട്ടതിനും അപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന സത്യം,’ തൊലി നിറത്തിന്റെ പേരില്‍ മറ്റുള്ളവര്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ദത്തെടുത്ത് താരം. നിറവും പശ്ചാത്തലവും സൗന്ദര്യവുമൊക്ക മാനദണ്ഡമാക്കി തങ്ങള്‍ക്ക് മുമ്പ് 11 പേര്‍ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും സ്വന്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ മാറ്റി വെച്ചവരുടെ മാനദണ്ഡങ്ങളൊന്നും ഈ കുഞ്ഞിനെ സ്വീകരിക്കുന്നതില്‍ നിന്നും ഇരുവരേയും പിന്തിരിപ്പിച്ചില്ല.

നിറമോ പശ്ചാത്തലമോ ആരോഗ്യമോ ഒന്നും നോക്കാതെ സണ്ണിലിയോണ്‍ സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റെടുത്തെന്നും ഇക്കാര്യത്തില്‍ നിയമങ്ങളൊന്നും തെറ്റിക്കാതെ എല്ലാ മാതാപിതാക്കളെയും പോലെ ക്യൂ നിന്നെന്നും ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സസ് ഏജന്‍സി പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സണ്ണിയും വെബ്ബറും കുഞ്ഞിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. അധികൃതര്‍ കുട്ടിയെക്കുറിച്ച് വിവരം നല്‍കിയത് ജൂണ്‍ 21 നും.

പറഞ്ഞ ദിവസം തന്നെ വേണ്ട വിധത്തിലെല്ലാം കാര്യങ്ങള്‍ ചെയ്ത് മാതാപിതാക്കള്‍ കുട്ടിയെ ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലത്തൂരില്‍ നിന്നുമായിരുന്നു നടി നിഷാ കൗര്‍ എന്ന കുഞ്ഞിനെ ഏറ്റെടുത്തത്. ഇപ്പോള്‍ കുട്ടിയുടെ നിയമപരമായുള്ള മാതാപിതാക്കള്‍ തങ്ങളാണെന്ന കോടതി ഉത്തരവിനായി കാക്കുകയാണ് ദാനിയേല്‍ വെബ്ബറും സണ്ണിയും. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ വിഷയമാക്കാതിരുന്ന ഇരുവരും കൂട്ടത്തില്‍ വെബ്ബര്‍ എന്ന തങ്ങളുടെ കുടുംബ വാല്‍ നല്‍കി എന്നല്ലാതെ കുഞ്ഞിന്റെ പേരു പോലും മാറ്റാന്‍ തയ്യാറായില്ല.

കുട്ടികളെ ദത്തെടുക്കുന്ന വിദേശികളുടെ വിഭാഗത്തിലാണ് സണ്ണിലിയോണിനെ പരിഗണിച്ചത്. ഇന്ത്യാക്കാര്‍ക്ക് പ്രാമുഖ്യം കൊടുത്തതിന് ശേഷമാണ് ഇത്തരം അപേക്ഷകള്‍ സാധാരണ പരിഗണിക്കാറ്. രണ്ടു മാസമായിട്ടും ഒരു കുട്ടിയെ ദത്തെടുക്കാന്‍ ആരും വരാത്ത സാഹചര്യത്തിലാണ് വിദേശികളുടെ അപേക്ഷ പരിഗണിക്കാറുള്ളൂ. പ്രത്യേക പരിഗണന വേണ്ട കുട്ടികളെയാണ് 60 ശതമാനത്തോളം വിദേശികളുടെ അപേക്ഷയില്‍ പരിഗണിക്കപ്പെടാറ്. ഇവരില്‍ 90 ശതമാനം കുട്ടികളും രണ്ടു വയസ്സ് എത്തിയവരുമായിരിക്കും.

മാതാപിതാക്കള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നത് കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുന്ന സാഹചര്യത്തില്‍ ഈ നിയമം കഴിഞ്ഞ മെയ് യില്‍ മാറ്റിയിരുന്നു. ഈ രീതിയില്‍ 11 കുടുംബങ്ങള്‍ ഒഴിവാക്കിയ കുട്ടിയെയാണ് സണ്ണി ഏറ്റെടുത്തത് എന്നത് അവരുടെ നന്മയുടെ ഏറ്റവും വലിയ അടയാളമായാണ് സമൂഹ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. അതേസമയം സണ്ണി കുഞ്ഞിനെ ദത്തെടുത്തതിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

‘ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്,’ മഞ്ജു വാര്യരുടെ ‘മോഹന്‍ലാല്‍’, ടീസര്‍ കാണാം
‘ഇടം തോളൊന്നുമെല്ലെ ചെരിച്ച്, കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച്,’ മഞ്ജു വാര്യരുടെ ‘മോഹന്‍ലാല്‍’, ടീസര്‍ കാണാം
‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍
‘സ്വന്തം ശരീരത്തെക്കുറിച്ച് ലജ്ജയില്ല,’ ദി ഡേര്‍ട്ടി പിക്ചറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിദ്യാ ബാലന്‍
ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി
ബ്രിട്ടീഷ് അക്കാദമിയുടെ ബാഫ്ത പുരസ്‌ക്കാരങ്ങള്‍ തൂത്തുവാരി ബില്‍ബോര്‍ഡ്‌സ്; വിന്‍സ്റ്റന്‍ ചര്‍ച്ചിലായി വേഷമിട്ട ഗാരി ഓള്‍ഡ്മന്‍ മികച്ച നടി; ബില്‌ബോര്‍ഡ്‌സിലെ ഫ്രാന്‍സിസ് മക്‌ഡോര്‍മന്റ് മികച്ച നടി
‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി
‘എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഒന്നു തരട്ടെ?’ പരിഹസിക്കാനെത്തിയ ട്രോളന് നടി സറീന്‍ ഖാന്റെ ഉശിരന്‍ മറുപടി
ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ
ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ
ഇത്തിക്കര പക്കിയായി കണ്ണിറുക്കി മോഹന്‍ലാല്‍; പുതിയ ലുക്ക് ഏറ്റെടുത്ത സമൂഹം മാധ്യമങ്ങള്‍
ഇത്തിക്കര പക്കിയായി കണ്ണിറുക്കി മോഹന്‍ലാല്‍; പുതിയ ലുക്ക് ഏറ്റെടുത്ത സമൂഹം മാധ്യമങ്ങള്‍
ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെ മറികടന്ന് ‘മാണിക്യ മലരായ’ പ്രിയ വാര്യര്‍, ആ പെണ്‍കുട്ടിയെ കണ്ടു പഠിക്കാന്‍ സണ്ണിയോട് ആരാധകര്‍
ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെ മറികടന്ന് ‘മാണിക്യ മലരായ’ പ്രിയ വാര്യര്‍, ആ പെണ്‍കുട്ടിയെ കണ്ടു പഠിക്കാന്‍ സണ്ണിയോട് ആരാധകര്‍
അല്ല! ശരിക്കും ആരാണ് കുഞ്ഞാലി മരയ്ക്കാര്‍? മമ്മൂട്ടിയോ മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു
അല്ല! ശരിക്കും ആരാണ് കുഞ്ഞാലി മരയ്ക്കാര്‍? മമ്മൂട്ടിയോ മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു
തരംഗമായ ‘മാണിക്യമലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി; ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
തരംഗമായ ‘മാണിക്യമലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി; ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
More Stories..