1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2019

സ്വന്തം ലേഖകന്‍: യുവതിയോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. താന്‍ ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ലെന്നും ഫോണില്‍ തന്നെ വിളിച്ചവരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയതെന്നുമാണ് കീ ബോര്‍ഡ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്.

പരിപാടിക്ക് ക്ഷണിക്കാനായി തന്നെ ആദ്യം വിളിച്ചത് ഒരു പുരുഷനാണെന്നും വരാന്‍ പറ്റില്ലെന്ന് അയാളോട് പറഞ്ഞെന്നും വിനായകന്‍ പറയുന്നു.

എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടല്ല പരിപാടിക്ക് വരില്ല എന്ന് വിളിച്ചയാളോട് പറഞ്ഞത്. മൂന്ന് കാര്യങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതില്‍ ഒന്ന് എന്നെ വച്ച് ഡോക്യുമെന്ററി ചെയ്യുന്നതും മറ്റൊന്ന് മാധ്യമങ്ങള്‍ക്ക് കാശുണ്ടാക്കാനുള്ള പരിപാടികള്‍ക്കുമാണ്, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികള്‍ക്ക് മുഖമായി വിനായകന്‍ നിന്ന് കൊടുക്കില്ല എന്നതുമാണ് വിനായകന്‍ പറയുന്നു.

‘മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരിക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടില്‍ അവന്‍ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാള്‍ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാല്‍ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടര്‍ന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവര്‍ എന്നെ വിളിച്ചത് പരിപാടിയ്ക്ക് ക്ഷണിക്കാനല്ല. ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനാണ് അവര്‍ വിളിച്ചത്.

ബാക്കി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കേസ് നടക്കുകയല്ലേ. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാന്‍ 25 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ സെറ്റില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളൊന്ന് അന്വേഷിച്ച് നോക്ക്. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്‌നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്’. അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.