1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2017

സ്വന്തം ലേഖകന്‍: ‘സുസ്മിത സെന്നുമായുള്ള പ്രണയം വിവാഹ ബന്ധം തകര്‍ത്തു, ഭാര്യയെ ചതിച്ചു,’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളുവുഡ് സംവിധായകന്‍ വിക്രം ഭട്ട്. എ ഹാന്‍ഡ് ഫുള്‍ ഓഫ് സണ്‍ഷൈന്‍ എന്ന തന്റെ നോവല്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുമായി ഭട്ട് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയായിരുന്ന അതിഥി ഭട്ടിനെ ചതിക്കുകയായിരുന്നെന്നും മുന്‍ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നുമായുള്ള ബന്ധമാണ് തന്റെ അതിഥിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും വിക്രം ഭട്ട് തുറന്നു പറയുന്നു.

ഈ നോവല്‍ ആത്മകഥയല്ലെങ്കിലും തന്റെ ജീവിതത്തിന്റെ കണ്ണാടിയാണെന്ന് വിക്രം ഭട്ട് കൂട്ടിച്ചേര്‍ക്കുന്നു. അധികകാലം ദീര്‍ഘിച്ചില്ലെങ്കിലും സുസ്മിതയുമായുള്ള ഭട്ടിന്റെ ബന്ധത്തേക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അതൊന്നും ഗോസിപ്പായിരുന്നില്ല എന്നാണ് വിക്രം ഭട്ട് തുറന്നു പറഞ്ഞത്.

എന്നാല്‍ വിവാഹേതര ബന്ധം ഉണ്ടായതിന്റെ പേരില്‍ സുസ്മിത സെന്നിനെ ഭട്ട് കുറ്റപ്പെടുത്തുന്നില്ല. എല്ലാം തന്റെ തെറ്റാണ്. സുസ്മിതയെ പ്രണയിച്ചപ്പോള്‍ താന്‍ ഭാര്യയെ മറന്നു. തന്റെ കുഞ്ഞിനെ മറന്നു. ജീവിതം വച്ച് കളിച്ച് കുടുബ ജീവിതം തകര്‍ത്തുവെന്നും ഭട്ട് പറയുന്നു. ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ വിവാഹബന്ധം തകരുമെന്നാണ് കുടുംബ ജീവിതത്തേപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം.

ഭാര്യയുമായി പിരിഞ്ഞ് അധികകാലം കഴിയും മുമ്പേ സുസ്മിതയുമായും വിക്രം ഭട്ട് പിരിഞ്ഞു. എന്നാല്‍ അതിനു ശേഷം നടി അമീഷ പാട്ടിലുമായി അദ്ദേഹം പ്രണയത്തിലാവുകയും ചെയ്തു. രണ്ട് പേര്‍ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയില്‍ വിവാഹബന്ധം നന്നായി മുന്നോട്ട് പോകും. എന്നാല്‍ ആരെങ്കിലും ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സാഹചര്യം വരുമ്പോള്‍ ബന്ധത്തില്‍ താളപ്പിഴകള്‍ ആരംഭിക്കും,’ വിക്രം ഭട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.