1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2019

സ്വന്തം ലേഖകന്‍: മഹുവ മൊയിത്ര. ഈ പേര് അത്ര പരിചിതമായിരിക്കില്ല പലര്‍ക്കും. പക്ഷേ ഇന്നുമുതല്‍ മഹുവ ദേശീയരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ബംഗാളിലെ കൃഷ്ണനഗറില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭയിലെത്തിയ മഹുവ ഇന്ന് പാര്‍ലമെന്റിനെയാകെ പ്രകമ്പനം കൊള്ളിച്ച് നടത്തിയ പ്രസംഗമാണ് ഇതിനു കാരണം.

പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്‌ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനവിധി അംഗീകരിക്കുന്നുവെന്നു പറഞ്ഞ് സാധാരണമായാണ് അവര്‍ ഇന്ന് ലോക്‌സഭയില്‍ തന്റെ കന്നിപ്രസംഗം തുടങ്ങിയത്.

വെറും 10 മിനിറ്റ് മാത്രം നീണ്ട പ്രസംഗമായിരുന്നു അത്. എല്ലാറ്റിനേക്കാളും പ്രധാനപ്പെട്ടത് വിയോജിപ്പാണെന്നു പറഞ്ഞാണ് അവര്‍ മോദിസര്‍ക്കാരിനെതിരായ ആക്രമണം ആരംഭിച്ചത്. ലോക്‌സഭ സന്തുലിതമല്ലെന്നും ഭരണകക്ഷിയുടെ അഭൂതപൂര്‍വവും പ്രതിപക്ഷത്തിന്റെ ശുഷ്‌കിച്ചതുമായ അംഗസംഖ്യയാണ് ഇതിനു കാരണമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു. ‘അതില്‍ ആദ്യത്തേത്, ബി.ജെ.പിയുടെ അമിതമായ ദേശീയതാവാദമാണ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്.

യു.എസിലെ ഹോളോകോസ്റ്റ് സ്മാരകത്തില്‍ 2017ല്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നെന്നും അതില്‍ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് വിയോജിക്കാനുള്ള അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മഹുവ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ബെഞ്ചിലിരിക്കുന്നതിന് മുമ്പ് രണ്ടുവരി കവിത കൂടി അവര്‍ ചൊല്ലി ‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..’

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല