1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2018

സ്വന്തം ലേഖകന്‍: കറുപ്പിന്റെ ഉഗ്ര സ്‌ഫോടനം! രജീനികാന്ത് ചിത്രം കാലായുടെ തീപ്പൊരി പാറുന്ന ടീസര്‍. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘കാലാ’യുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ തീപടര്‍ത്തുന്നു. കബാലി, മദ്രാസ് ,ആട്ടക്കത്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പാ രഞ്ജിത്താണ് കാലയുടെ സംവിധായകന്‍.

സ്‌റ്റൈന്‍ മന്നന്റെ മാസ് എന്‍ട്രിയുമായിട്ടാണ് ‘കാല’യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിപ്പിച്ചതിന് ശേഷം പുറത്തുവരുന്ന എന്ന സിനിമ എന്ന നിലയ്ക്ക് ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് കാലയെ സിനിമാ ലോകം കാണുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ധനുഷാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുപ്പണിഞ്ഞ് കരികാലന്‍ അവതാരമായിട്ടാണ് രജനി പ്രേക്ഷകര്‍ക്കുമുന്നിലേക്കെത്തുന്നത്. ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ദ്രാവിഡ രാഷ്ട്രീയം വ്യക്തമാക്കുന്ന ഡയലോഗുകളാണ് ടീസറിനെ ശ്രദ്ധേയമാക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.