1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2016

സ്വന്തം ലേഖകന്‍: ഉത്തകജ മരുന്ന് വിവാദം, റഷ്യ റിയോ ഒളിമ്പിക്‌സില്‍ നിന്ന് പുറത്തേക്ക്. റഷ്യന്‍ കായികതാരങ്ങള്‍ക്ക് ഐ.എ.എ.എഫ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ റഷ്യയുടെ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി (സി.എ.എസ്)തള്ളിയതോടെയാണിത്. വിലക്കിനെതിരെ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയും 68 അത്‌ലറ്റുകളുമാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ തള്ളിയതോടെ റിയോ ഒളിമ്പിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.

ഇതോടെ 2012 ഒളിമ്പിക്‌സിലെ പോള്‍വോള്‍ട്ട് ജേതാവ് യെലേനെ ഇസിന്‍ബയേവ അടക്കമുള്ള താരങ്ങള്‍ റിയോയില്‍ എത്തില്ല. സി.എ.എസിന്റെ ഉത്തരവ് പിന്നീട് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)പരിശോധിക്കും. എല്ലാ മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമോ എന്ന് ഐ.ഒ.സി തീരുമാനിക്കും. അടുത്തയാഴ്ചയാണ് ഐ.ഒ.സി യോഗം ചേരുന്നത്.

വേള്‍ഡ് ആന്റിഡോപ്പിംഗ് ഏജന്‍സി നടത്തിയ പരിശോധനയിലാണ് റഷ്യന്‍ അത്‌ലറ്റിക് താരങ്ങള്‍ സര്‍ക്കാരിന്റെ കൂടി അറിവോടെ ഉത്തേക മരുന്ന് ഉപയോഗിച്ച് മത്സരങ്ങില്‍ പങ്കെടുക്കുന്നതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നവംബറില്‍ റഷ്യന്‍ താരങ്ങളെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കികൊണ്ട് ഉത്തരവ് വന്നത്.

അതേസമയം, ഐ.എ.എ.എഫിന്റെ തീരുമാനം ഉത്തേജക മരുന്ന് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ച തങ്ങളെയും ശിക്ഷിക്കുന്നതാണെന്ന് കാണിച്ചാണ് റഷ്യന്‍ ഒളിമ്പിക്‌സ് കമ്മിറ്റിയും 68 അത്‌ലറ്റുകളും തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.