1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2016

സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ മലയാളിയായ പിആര്‍ ശ്രീജേഷ്. ഇതോടെ ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാകും ശ്രീജേഷ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടിയത്.

ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനവും യുവനിരയെ നയിക്കാനുള്ള ശേഷിയും കണക്കിലെടുത്താണ് ഒളിമ്പിക് നായകനായി ഉയര്‍ത്തപ്പെട്ടതെന്ന് ഹോക്കി ഇന്ത്യ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലാണ് ഹോക്കി ഇന്ത്യ ഫെഡറേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര റിയോയിലേക്കുള്ള ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളെ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഹോക്കി പുരുഷ ടീം: പി.ആര്‍ ശ്രീജേഷ് (നായകന്‍), ഹര്‍മന്‍പ്രീത് സിംഗ് (ഡിഫെന്‍ഡര്‍), റുപീന്ദര്‍പാല്‍ സിംഗ് (ഡിഫെന്‍ഡര്‍), കോതജിത് സിംഗ് (ഡിഫെന്‍ഡര്‍), സുരേന്ദ്രര്‍ കുമാര്‍ (ഡിഫെന്‍ഡര്‍), മന്‍പ്രീത് സിംഗ് (ഡിഫെന്‍ഡര്‍) , സര്‍ദാര്‍ സിംഗ് (മിഡ്ഫീല്‍ഡര്‍), വി.ആര്‍ രഘുനാഥ് (മിഡ് ഫീല്‍ഡര്‍), ദേവേന്ദ്ര വാല്‍മീകി (മിഡ്മീല്‍ഡര്‍), ഡാനീഷ് മുജ്തബ (മിഡ്ഫീല്‍ഡര്‍). എസ്.പി സുനില്‍ (ഫോര്‍വേര്‍ഡ് ആന്റ് വൈസ് ക്യാപ്റ്റന്‍), ആകാശ്ദീപ് സിംഗ് (ഫോര്‍വേര്‍ഡ്), ചിഗ്ലെന്‍സന സിംഗ് (മിഡ്ഫീല്‍ഡര്‍) രമണ്‍ദീപ് സിംഗ് (ഫോര്‍വേര്‍ഡ്), നിക്കിന്‍ തിമ്മയ്യ (ഫോര്‍വേര്‍ഡ് ). പ്രദീപ് മോര്‍, വികാസ് ദഹ്യ (സബ്സ്റ്റിറ്റിയൂട്ടുകള്‍).

വനിതാ ടീം: സവിത(ജി.കെ), നവ്‌ജോത് കൗര്‍ (മിഷ്ഫീല്‍ഡര്‍), ദീപ് ഗ്രേസ് ഏക്ക (ഡിഫെന്‍ഡര്‍), മോനിക (മിഡ്ഫീല്‍ഡര്‍), അനുരാധന ദേവി (ഫോര്‍വേര്‍ഡ്), പൂനം റാണി (ഫോര്‍വേര്‍ഡ്), വന്ദന കട്ടാരിയ (ഫോര്‍വേര്‍ഡ്), ദീപിക (വൈസ് ക്യാപ്റ്റന്‍ ഡിഫെന്‍ഡര്‍), നമിത ടോപ്പോ (ഡിഫെന്‍ഡര്‍), രേണുക യാദവ് (മിഡ്ഫീല്‍ഡര്‍), സുനിത ലക്ര (ഡിഫെന്‍ഡര്‍), സുശീല ചാനു (ക്യാപ്റ്റന്‍, ഡിഫെന്‍ഡര്‍), റാണി റാംപാല്‍ (ഫോര്‍വേര്‍ഡ്), പ്രീതി ദുബേ (ഫോര്‍വേര്‍ഡ്), ലിലിമ മിന്‍സ് (മിഡഫീല്‍ഡര്‍), നിക്കി പ്രധാന്‍ (ഫോര്‍വേര്‍ഡ്). രാജനി എതിമരൂപ്, എച്ച. ലാല്‍റൗത് ഫെലി (സബ്സ്റ്റിറ്റിയൂട്ടുകള്‍).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.