1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2017

സ്വന്തം ലേഖകന്‍: സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ശമ്പള പരിഷ്‌ക്കരണം അനിശ്ചിതത്വത്തില്‍, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടേയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി തടഞ്ഞതോടെയാണ് ശമ്പള പരിഷ്‌കരണം അനിശ്ചിതത്വത്തിലായാത്. വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളെടുക്കുന്നതാണ് കോടതി തടഞ്ഞത്.

ഇതോടെ ശമ്പള പരിഷ്‌കരണത്തില്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് വീണ്ടും ശക്തമായ സമരത്തിനൊരുങ്ങുകയാണ് നഴ്‌സുമാര്‍. മാനേജ്‌മെന്റുകള്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ നവംബര്‍ 20 മുതല്‍ പണിമുടക്കി സമരം ചെയ്യാനാണ് തീരുമാനമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ ആശുപത്രികളുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മാനേജ്‌മെന്റുകളാണ് സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ കൂട്ടാക്കാത്തത്.

ഈ ജില്ലകളിലായിരിക്കും സമരം ശക്തമാക്കുകയെന്നും സംഘടനകള്‍ അറിയിച്ചു. ശമ്പള വര്‍ധനക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച മാനേജ്‌മെന്റുകളുടെ നീക്കം കടുത്ത തൊഴിലാളി വിരുദ്ധതയാണ്. പുതുക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് ഇറങ്ങുന്നതുവരെ നഴ്‌സുമാര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ഇടക്കാല ആശ്വാസം നല്‍കണമെന്ന നിര്‍ദേശവും തെക്കന്‍ ജില്ലകളിലെ ഭൂരിഭാഗം ആശുപത്രികളും പാലിച്ചിട്ടില്ല.

ഇടക്കാല ആശ്വാസം നടപ്പാക്കിയത് തൃശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ആശുപത്രികള്‍ മാത്രമാണ്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ജൂലൈ മാസത്തില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് മിനിമം വേതനത്തില്‍ ധാരണയായത്. എന്നാല്‍, അതിനുശേഷം മാനേജ്‌മെന്റുകള്‍ നിലപാട് മാറ്റിയതോടെ ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവിന് എതിരായാണ് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.