1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

പ്രശസ്ത ഗസല്‍ ഗായകന്‍ ജഗജിത് സിംഗ്(70) അന്തരിച്ചു. രാവിലെ എട്ടു മണിക്ക് മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ആശുപത്രിയിലെല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

മറ്റൊരു ഗസല്‍ മാന്ത്രികനായ ഗുലാം അലിയോടൊപ്പം ഗസല്‍ ആലപിക്കുന്നതിനിടെയാണ് ജഗജിത് സിങിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. ഇതിനുശേഷമാണ് ജഗ്ജിത് സിങിന്റെ അവസ്ഥ ഗുരുതരമായത്. ഹൃദയസംബന്ധമായ അസുഖങ്ങളും ജഗജിത്‌സിങിനെ അലട്ടിയിരുന്നു.

1941 ഫെബ്രുവരി 8ന് രാജസ്ഥാനിലായിരുന്നു ജനനം. പത്‌നി ചിത്രാ സിംഗുമൊത്ത് ജഗജിത് ഒരുക്കിയ ഗാനങ്ങള്‍ 1970, 80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സംഗീതത്തെ മാറ്റിമറിച്ചു. ‘ഗസല്‍ കിംഗ്’ എന്നാണ് ഇന്ത്യന്‍ സംഗീത ലോകത്ത് ഇദ്ദേഹം അറിയപ്പെടുന്നത്. 2003ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഹിന്ദി, ഉര്‍ദു, പഞ്ചാബി, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളിലായി ജഗജിത് സിംഗ് കഴിവ് തെളിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.